ഇനിയും ആധാറുമായി ബന്ധിപ്പിച്ചില്ലേ, അടുത്ത വര്‍ഷം മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും.
പാന്‍കാര്‍ഡ് ആധാറുമായി ഇനിയും ലിങ്ക് ചെയ്യാത്തവര്‍ ശ്രദ്ധിക്കുക, ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ 2023 മാര്‍ച്ച് മുതല്‍ പ്രവര്‍ത്തന രഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സ്. 2022 മാര്‍ച്ച് 31നുള്ളില്‍ പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് 1000 രൂപ പിഴയടച്ച് ഉപയോഗിക്കാമായിരുന്നു. ഇത്തരത്തില്‍ പിഴയടച്ച് ഉപയോഗിക്കുന്ന പാന്‍ കാര്‍ഡുകള്‍ 2023 മാര്‍ച്ചോടുകൂടി പ്രവര്‍ത്തന രഹിതമാകും. വിദ്യാഭ്യാസ / തൊഴിൽ വാർത്തകൾ, സർക്കാർ - സർക്കാർ ഇതര അറിയിപ്പുകൾ എന്നിവ ലഭിക്കുന്നതിനു വേണ്ടി ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക നേരത്തെ പലതവണ പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയം നീട്ടി നല്‍കിയിരുന്നു. ഒടുവില്‍ 2022 മര്‍ച്ച് 31 വരെയാണ് സമയം നീട്ടി നല്‍കിയത്. അന്നും ചെയ്യാത്തവര്‍ക്കാണ് പിഴയടച്ച് ഉപയോഗിക്കാന്‍ അവസരം നല്‍കിയത്. വിശദ വിവരങ്ങൾക്ക് അക്ഷയ സെന്റർ സെന്റ് മേരീസ് ബിൽഡിംഗ് സേനാപതി 8848019859